covid-19

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 2.25 ലക്ഷത്തിൽ (2,25,449 )​ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ആകെ രോഗികൾ 1,04,13,417. കഴിഞ്ഞദിവസം 20,539 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 24 മണിക്കൂറിനിടെ 234 മരണം. ആകെ കൊവിഡ് മരണങ്ങൾ 1.50 ലക്ഷം കടന്നു.