epf-pension

ന്യൂഡൽഹി: ഇ.പി.എഫ്.പെൻഷൻ തുക വർദ്ധിപ്പിക്കണമെങ്കിൽ ജീവനക്കാരുടെ പ്രതിമാസ വിഹിതം ചുരുങ്ങിയത് 1000 രൂപയാക്കണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം പാർലമെന്ററി സമിതി മുൻപാകെ അറിയിച്ചു.

പെൻഷൻ പദ്ധതിയിൽ 23 ലക്ഷം പേരുണ്ട്. ഇതിൽ പ്രതിമാസം 60 രൂപ വിഹിതം നൽകുന്നവർ പോലുമുണ്ട്. 1000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്ന പലരും അതിന്റെ നാലിലൊന്നു പോലും വിഹിതമായി അടയ്ക്കുന്നില്ല.

ഇതിനായി ശുപാർശ ചെയ്യണമെന്ന് സമിതിയോട് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിൽ മന്ത്രാലയം ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്നും അതിനു ശേഷമേ തീരുമാനമെടുക്കൂവെന്നും സമിതി വ്യക്തമാക്കി.