ന്യൂഡൽഹി: പ്രധാനമന്ത്രിയെ ട്വിറ്ററിലൂടെ വിമർശിച്ചതിന് ഗോ എയർ മുതിർന്ന പൈലറ്റിനെ മാനേജ്മെന്റ് പിരിച്ചുവിട്ടു.
''പ്രധാനമന്ത്രിയെ വിമർശിച്ച് ക്യാപ്ടൻ നിരവധി ട്വീറ്റുകളിട്ടിരുന്നു. എയർലൈൻ പോളിസി അനുസരിച്ച് പൈലറ്റ് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ സീറോ ടോളറൻസ് പോളിസിയാണ് ഗോ എയർ പിന്തുടരുന്നത്. കമ്പനി നിയമപ്രകാരം എല്ലാ ഗോ എയർ ജീവനക്കാർക്കും ഇത് ബാധകമാണ്. സമൂഹമാദ്ധ്യമങ്ങളിലെ പെരുമാറ്റവും ഇതിൽ ഉൾപ്പെടും. അതിനാൽ അടിയന്തിരമായി ക്യാപ്ടനെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു.'' - ഗോ എയർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ പ്രധാനമന്ത്രിയെ വിമർശിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും തൊഴിലാളികളുടെയോ വ്യക്തികളുടെയോ വ്യക്തിഗത കാഴ്ചകളുമായി കമ്പനിക്ക് ബന്ധമില്ലെന്നും ജോലി നഷ്ടപ്പെട്ട പൈലറ്റ് പ്രതികരിച്ചു.