covod-vaccine

ന്യൂഡൽഹി: യു.കെയിൽ നിന്നുള്ല ജനിതകമാറ്റം വന്ന പുതിയ കൊവിഡ് കേസുകളൊന്നും രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 90 ആണ്. അതേസമയം

കഴിഞ്ഞ 16 ദിവസമായി രാജ്യത്തെ പ്രതിദിന കൊവിഡ് മരണം 300ൽ താഴെയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 201 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 19,299 പേർ രോഗമുക്തരായി. 18645 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് മരണത്തിൽ

73.63 ശതമാനവും മഹാരാഷ്ട്രയും കേരളവും ഉൾപ്പെട ഏഴ് സംസ്ഥാനങ്ങളിലാണ്.

കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളും രോഗമുക്തരും. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 2.23 ലക്ഷമാണ്. ഇത് ആകെ കേസുകളുടെ എണ്ണം 2.14 ശതമാനം മാത്രമാണ്. രോഗമുക്തി നിരക്ക് 96.42 ശതമാനമായി ഉയർന്നു.