ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ മുഖ്യതിഥിയായി ഇന്ത്യൻ വംശജൻ കൂടിയായ സുരിനാം പ്രസിഡന്റ് ചന്ദ്രിക പ്രസാദ് സന്തോക്കി (ചാൻ സന്തോക്കി) എത്തുമെന്ന് റിപ്പോർട്ട്. കൊവിഡ് സാഹചര്യത്തെ തുടർന്ന് ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിന്മാറിയ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക് ദിനത്തിൽ പുതിയ മുഖ്യാതിഥിയെ കേന്ദ്രം ക്ഷണിക്കാനൊരുങ്ങുന്നത്. കഴിഞ്ഞദിവസം നടന്ന പ്രവാസി ഭാരതീയ ദിവസിൽ സന്തോക്കിയായിരുന്നു മുഖ്യാതിഥി. സൗത്ത് അമേരിക്കയിലെ ചെറുരാഷ്ട്രമായ സുരിനാമിന്റെ പ്രസിഡന്റായി
കഴിഞ്ഞവർഷം ജൂലായിലാണ് സന്തോക്കി ചുമതലയേറ്റത്. ഇന്ത്യൻ വംശജർ ഏറെയുള്ള സുരിനാമിലെ രണ്ടാമത്തെ വലിയ മതം ഹിന്ദുമതമാണ്.