ന്യൂഡൽഹി: ഏഴ് മാസത്തിനിടെ കൊവിഡ് ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള മാലിന്യങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം രണ്ടാമത്.
പി.പി.ഇ കിറ്റുകൾ, മാസ്ക്, ഗ്ലൗസ്. ബ്ലഡ് ബാഗ്, സിറിഞ്ച്, സൂചികൾ തുടങ്ങിയ കൊവിഡ് ബയോമെഡിക്കൽ മാലിന്യം കൂടുതലുണ്ടായത് മഹാരാഷ്ട്രയിലാണ്. 3587 ടൺ. രണ്ടാമത് കേരളത്തിൽ. 3300 ടൺ. രാജ്യത്താകെയുണ്ടായത് 33000 ടണ്ണോളം കൊവിഡ് ബയോമെഡിക്കൽ മാലിന്യമാണ്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡാണ് കണക്ക് തയാറാക്കിയത്.