ചെറുപയർ, വൻപയർ, കടല ഇവയെല്ലാം തലേന്നു രാത്രി വെള്ളത്തിൽ കുതിർത്ത് വച്ച് പിറ്റേന്ന് കറിവയ്‌ക്കുകയാണ് മിക്കവരും ചെയ്യുന്നത് എന്നാൽ ഇതേ പയറുവർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്ന് പലരും അറിയാതെ പോകുന്നു. എങ്ങനെയാണ് ഇത് മുളപ്പിക്കേണ്ടത് എന്ന് പലർക്കും അറിയില്ല.
മുളപ്പിക്കുന്നത് ധാന്യങ്ങളുടെയും പയറുവർഗങ്ങളുടെയും ആരോഗ്യ ഗുണങ്ങൾ വർദ്ധിപ്പിക്കുന്നു. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉൾപ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകൾ ഇവയിലുണ്ട്. ഇവ ദഹനക്കേടും വായൂകോപവും ഉണ്ടാക്കുന്ന എൻസൈമുകളെ തടയുന്നു. അർബുദ കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ, മുളപ്പിച്ച പയറുവർഗങ്ങളിൽ പത്തുമുതൽ നൂറിരട്ടി വരെ ഉണ്ട്. ഇവയിൽ നിരോക്‌സീകാരികൾ ധാരാളം ഉണ്ട്. ഇത് ക്ലോറോഫില്ലിന്റെ പ്രവർത്തനം കൂട്ടുന്നു. ശരീരത്തെ ഡി ടോക്‌സിഫൈ ചെയ്‌ത് ഓക്‌സിജന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നത് ക്ലോറോഫിൽ ആണ്. മുളപ്പിക്കുമ്പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വർധിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെയെല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാൻ സാധിക്കും. മുളയ്‌ക്കുമ്പോൾ പയറിൽശേഖരിച്ചിരിക്കുന്ന അന്നജം തളിരിലകളും ചെറുവേരുകളും ആയി രൂപപ്പെടാൻ ഉപയോഗിക്കുന്നു. കൂടാതെ ജീവകം സി യുടെ നിർമാണത്തിനും ഈ അന്നജം ഉപയോഗിക്കുന്നു. പയർ മുളപ്പിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് കൂടുതൽ അറിയേണ്ടേ?
ദഹനത്തിന് സഹായകം
മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണം വിഘടിപ്പിക്കാൻ ഈ എൻസൈമുകൾ സഹായിക്കുന്നതിനാൽപോഷകങ്ങളുടെ ആഗിരണം സുഗമമാക്കുന്നു. മുളയിൽ ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം നിയന്ത്രിക്കുന്നു.
രക്തചംക്രമണം വർദ്ധിപ്പിക്കുന്നു
രക്തത്തിലെ ഇരുമ്പിന്റെയുംകോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. വിവിധ അവയവങ്ങളിലേക്കുള്ള ഓക്‌സിജന്റെ ലഭ്യതയും ഇതു മൂലം കൂടുന്നു.
ശരീരഭാരം കുറയ്‌ക്കുന്നു
ശരീരഭാരം കുറയ്‌ക്കാൻ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയർ വർഗങ്ങളാണ്. കാലറി കുറവുംപോഷകങ്ങൾ കൂടുതലും ആകയാൽ ഭാരം കൂടുമോ എന്നപേടി കൂടാതെ തന്നെ മുളപ്പിച്ച പയർ കഴിക്കാവുന്നതാണ്. കൂടാതെ ഇവയിൽ നാരുകൾ ധാരാളം ഉണ്ട്. ഇവ ദീർഘനേരത്തേക്ക് വയർ നിറഞ്ഞു എന്നതോന്നൽ ഉണ്ടാക്കും. ഇത് വിശപ്പിന്റെ ഹോർമോണായ ഖ്രെലിന്റെ (ghrelin) ഉത്‌പാദപം തടയുന്നു. അതുകൊണ്ടു തന്നെ കൂടുതൽ കഴിക്കണം എന്നതോന്നലും ഇല്ലാതെയാകും.
രോഗപ്രതിരോധശക്തിയ്‌ക്ക്
ജീവകം സി മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കൾക്ക് ഉത്തേജകമായി പ്രവർത്തിക്കുന്നു. അണുബാധകളും രോഗങ്ങളും പ്രതിരോധിക്കാൻ സഹായിക്കുന്നു. ജീവകം എ യും മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്.
കാഴ്‌ചശക്തിയ്‌ക്ക്
ജീവകം എ ധാരാളം ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും നല്ലത്. മുളപ്പിച്ച പയറിലെ നിരോക്‌സീകാരികൾ ഫ്രീ റാഡിക്കലുകളിൽ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.
ഹൃദയത്തിന്
മുളയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്‌ട്രോൾ കൂട്ടാൻ സഹായിക്കുന്നു. അതോടൊപ്പം രക്തക്കുഴലുകളിലെയും ധമനികളിലെയും ചീത്ത കൊളസ്‌ട്രോൾ കുറയ്‌ക്കുന്നു. ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. ഇവ ഹൃദയത്തിന്റെ പ്രവർത്തനത്തിന് നല്ലതാണ്.
അസിഡിറ്റി കുറയ്‌ക്കുന്നു
മുളപ്പിച്ച പയർ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിർത്തുന്നു. അസിഡിറ്റിയാണ് മിക്കരോഗങ്ങൾക്കും കാരണം.
അകാല വാർദ്ധക്യം തടയുന്നു
അകാല വാർദ്ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകൾ മുളയിൽ ഉണ്ട്. പ്രായമാകലിനുകാരണമാകുന്ന ഡി.എൻ. എകളുടെ നാശം തടയാൻ മുളപ്പിച്ച പയറിനു സാധിക്കുന്നു.
ചർമത്തിന്
മുളയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ ഉണ്ട്. ഇവകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു. മുളയിൽ അടങ്ങിയ ജീവകം സി കൊളാജന്റെ നിർമ്മാണത്തിനു സഹായിക്കുക വഴി ചർമത്തിനു തിളക്കവും ആരോഗ്യവും ഏകുന്നു. കൂടുതൽ ചെറുപ്പമായി തോന്നാനും സഹായിക്കുന്നു. മുഖക്കുരു, മറ്റ് ചർമ പ്രശ്‌നങ്ങൾ ഇവയൊന്നും വരാതെ മുളയിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു.
തലമുടിക്ക്
മുളപ്പിക്കുമ്പോൾ പയർവർഗങ്ങളിൽ ജീവകം എ ധാരാളമായി ഉണ്ട്. ഇവ ഹെയർഫോളിക്കുകളെ ഉത്തേജിപ്പിക്കുന്നു. കട്ടികൂടിയ നീണ്ട മുടിയിഴകളുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നു. മുളയിൽ സിങ്ക് ധാരാളമായുണ്ട്. ഇത് തലച്ചോറിലെ സെബത്തിന്റെ ഉൽപ്പാദനം കൂട്ടുന്നു. ആരോഗ്യമുള്ള മുടി വളരാൻ സഹായിക്കുന്നു. താരനും മറ്റുപ്രശ്‌നങ്ങളുും വരാതെ മുളപ്പിച്ച പയറിലടങ്ങിയ സെലെനിയം സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയ ബയോടിൻ ആരോഗ്യകരമായ മുടി വളർച്ചയ്‌ക്ക് സഹായിക്കുന്നു. ബയോടിൻ ഒരു ബികോംപ്ലക്‌സ് വൈറ്റമിൻ ആണ്. അകാലനര തടയാനും മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും.
മുളപ്പിക്കേണ്ടതെങ്ങനെ?
ചെറുപയർ, കടല, ബാർലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയർ വർഗങ്ങളും മുളപ്പിച്ച് കഴിക്കാവുന്നതാണ്. പച്ചയ്‌ക്കും വേവിച്ചും ഇവ കഴിക്കാം. സാലഡ് ആക്കിയും ഇവ ഉപയോഗിക്കാം. മുളപ്പിക്കാനായി തിരഞ്ഞെടുക്കുന്ന പയർവർഗങ്ങൾ കേടില്ലാത്തതായിരിക്കണം. ഇവ നന്നായി കഴുകിയശേഷം വെള്ളത്തിലിടുക. പയറിന്റെ ഇരട്ടി അളവിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ വെള്ളം വലിച്ചെടുക്കും. നന്നായി അടച്ചുവയ്‌ക്കണം 12 മണിക്കൂറിനുശേഷം ഇവയിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തിൽ കഴുകുക. വെള്ളം വാർന്നു കളയുക. രണ്ടുനേരവും ഈ പ്രക്രിയ ആവർത്തിക്കുക. ചെറുപയർ രണ്ടാം ദിവസം ചെറുമുള വരുമ്പോഴേ ഉപയോഗിക്കാം. എല്ലാ ധാന്യ പയർവർഗങ്ങളും നാലഞ്ചു ദിവസം കൊണ്ട് നന്നായി മുളയ്‌ക്കും. ഇ–കോളി ഉൾപ്പെടെയുള്ള ബാക്‌ടീരിയകൾ ഉണ്ടാകാം എന്നതിനാൽ കൈകൾ, ഉപയോഗിക്കുന്ന പാത്രം, അടുക്കള ഇവ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ധാന്യങ്ങളിലും പയർ വർഗങ്ങളിലും, ആന്റി ഓക്‌സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, ബയോഫ്ളവനോയ്ഡുകൾ, ജീവകങ്ങൾ, ധാതുക്കൾ ഇവയെല്ലാം ധാരാളമായി ഉണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യം നൽകുന്നതാണ് മുളപ്പിച്ച പയറിന്റെ ഉപയോഗം. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ മുളപ്പിച്ചു തന്നെ ധാന്യങ്ങളും പയർവർഗങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ.
സ്‌പെഷ്യൽ സാലഡ്
ചേരുവകൾ
തയ്യാറാക്കുന്ന വിധം
തലേദിവസം രാവിലെ വെള്ളത്തിൽ ഇട്ടുവച്ച ചെറുപയർ /കപ്പലണ്ടി രാത്രി വാർത്തു വയ്‌ക്കുക. രാവിലെ ആകുമ്പോഴേക്കും മുളച്ചിട്ടുണ്ടാകും. മുളച്ച പയറ് വർഗങ്ങൾ ആവിയിൽ പുഴുങ്ങി എടുക്കുക (10മിനിറ്റ്). ശേഷം ചെറുതായി അരിഞ്ഞ വെള്ളരി, കാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേർത്ത് ഒരു പാത്രത്തിൽ ഇളക്കി യോജിപ്പിക്കുക. ആവി കയറ്റിയ ചെറുപയർ / കപ്പലണ്ടി ഇടുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക.
കുതിർത്ത
കപ്പലണ്ടി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ ഇവയാണ്:
തലേന്ന് വെള്ളത്തിലിട്ടു വച്ചു കുതിർത്ത കപ്പലണ്ടി രാവിലെ പ്രഭാതഭക്ഷണത്തിനു മുൻപ് കഴിക്കണം. കാലറി കൂടുതൽ ഉള്ളതിനാൽ കൂടിയ അളവിൽ കഴിക്കരുതെന്നു മാത്രം. എന്നാൽ സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ കപ്പലണ്ടി കഴിക്കുന്നത് ശരീരഭാരം കുറയ്‌ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കുതിർത്ത വാൾനട്ട് കഴിച്ചാൽ?
കുതിർത്ത വാൾനട്ട് ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്. ശരീരത്തിലേക്ക് രക്തത്തിലെ പഞ്ചസാര പുറന്തള്ളുന്നത് കുറയ്‌ക്കാൻ നാരുകൾ സഹായിക്കും. ഇത് ഷുഗർ പെട്ടെന്ന് കൂടാനുള്ള സാധ്യത കുറയ്‌ക്കും. മാത്രമല്ല വാൾനട്ടിന് ഗ്ലൈസെമിക് ഇൻഡക്‌സ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഇത് ആരോഗ്യകരമായ ഒരു ലഘുഭക്ഷണം കൂടിയാണ്. ഇൻസുലിൻ പ്രതിരോധം ഉണ്ടാകാൻ വാൾനട്ട് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അങ്ങനെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാദ്ധ്യത ഇല്ലാതാക്കുന്നുണ്ട്. നട്‌സ് കഴിക്കും മുൻപ് കുതിർക്കുന്നത് ദഹനത്തിനു സഹായിക്കും. നട്‌സിലും സീഡ്‌സിലുമെല്ലാം ചില എൻസൈമുകളുണ്ട്. ഇവ ദഹിയ്‌ക്കാൻ പ്രയാസമാകും. അതുകൊണ്ട് ഇവ കുതിർക്കുന്നത് ദഹനം എളുപ്പമാക്കും.