covid-vaccine

ന്യൂഡൽഹി: ലോകത്തെ ഏറ്റവും ബൃഹത്തായ കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണ യജ്ഞം ജനുവരി 16 മുതൽ ആരംഭിക്കാൻ രാജ്യം സജ്ജമായതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആരോഗ്യപ്രവർത്തകരും കൊവിഡ് മുന്നണിപോരാളികളും അടങ്ങിയ ആദ്യ മൂന്നു കോടി പേർക്ക് വാക്‌സിൻ നൽകുന്നതിനുള്ള ചെലവ് കേന്ദ്രസർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ അദ്ദേഹം വ്യക്തമാക്കി. മുൻഗണന തെറ്റിച്ച് രാഷ്ട്രീയക്കാർ വാക്‌സിനെടുക്കാൻ ധൃതികാട്ടരുതെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

സർക്കാർ, സ്വകാര്യ മേഖല വ്യത്യാസമില്ലാതെ ആദ്യഘട്ടത്തിൽ ഒരു കോടി ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ നൽകും. ഇവർക്കൊപ്പം പൊലീസ്, പാരാമിലിട്ടറി, ഹോംഗാർഡ്, ശുചീകരണ തൊഴിലാളികൾ, മറ്റു മുന്നണിപോരാളികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയ രണ്ടു കോടി പേർക്കും വാക്‌സിൻ കുത്തിവയ്ക്കും. അടുത്ത ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവരും , 50 വയസിന് താഴെ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരും ഉൾപ്പെടെ 27 കോടി പേർക്ക് നൽകും. ആദ്യ ഡോസ് വാക്‌സിൻ ലഭിക്കുന്നവർക്ക് ഉടൻ തന്നെ കൊ-വിൻ ആപ്പിലൂടെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും. രണ്ടാം ഡോസ് വാക്സിനുള്ള ഓർമപ്പെടുത്തലാവും ഇത് . രണ്ടും ഡോസും പൂർത്തിയായാൽ അന്തിമ സർട്ടിഫിക്കറ്റ് ലഭിക്കും.

അമ്പതോളം രാജ്യങ്ങളിൽ കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പ് തുടങ്ങിയെങ്കിലും ഇതുവരെ 2.5 കോടി പേർക്ക് മാത്രമാണ് ലഭ്യമായത്. ഇന്ത്യയിൽ 30 കോടി പേർക്ക് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ടു വാക്‌സിനുൾ ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണെന്നത് അഭിമാനകരമാണ്. രണ്ടു വാക്‌സിനുകളും ലോകത്തെ മറ്റു വാക്‌സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൽ ചെലവ് കുറഞ്ഞതാണ്. വിദേശ വാക്‌സിനുകളെ ആശ്രയിച്ചിരുന്നെങ്കിൽ ഇന്ത്യ വലിയ പ്രതിസന്ധി നേരിട്ടേനെ.കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും ഒരുമിച്ച് പോരാടി..അതിനാൽ മറ്റുഭാഗങ്ങളിൽ പടർന്നത്

പോലെ കൊവിഡ് ഇന്ത്യയിലുണ്ടായില്ല.

.