paint-from-cowdung

ന്യൂഡൽഹി: ചാണകം പ്രധാനഘടകമായുള്ള പുതിയ പെയിന്റ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് പുറത്തിറക്കും. ഖാദി ആൻഡ് വില്ലേജ് ഇന്റസ്ട്രീസ് കമ്മിഷണനാണ് പ്രകൃതിദത്തവും വിഷമുക്തവുമെന്ന് അവകാശപ്പെട്ട് 'ഖാദി പ്രകൃതിക്ക് പെയിന്റ് ' എന്ന

പുറത്തിറക്കിയത്.ചെലവ് കുറഞ്ഞതാണ്. മണമില്ലാത്തതുമാണ്. ലെഡ്, മെർക്കുറി, ക്രോമിയം. ആർസനിക്ക്, കാഡിയം, തുടങ്ങിയവ മുക്തമാണ്. ആൻഡി ബാക്ടീരിയലും ആൻഡി ഫംഗലുമാണെന്നുമാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൻറെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ജയ്പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ്‌മേഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടാണ് പെയിന്റ് വികസിപ്പിച്ചത്.