covid

ന്യൂഡൽഹി: രാജ്യത്ത് ബ്രിട്ടനിൽ നിന്നുള്ള ജനിതകമാറ്റം വന്ന കൊവിഡ് ആറുപേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 102 ആയി ഉയർന്നു.
അതേസമയം രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2.14 ലക്ഷമായി കുറഞ്ഞു. ആകെ രോഗികളുടെ 2.04 ശതമാനം മാത്രമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17,817 പേർ രോഗമുക്തരായി. 202 പേർ മരിച്ചു. കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ.