pulse-polio

ന്യൂഡൽഹി : കൊവിഡ് വാക്‌സിൻ വിതരണം 16ന് നടക്കുന്നതിനാൽ രാജ്യത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നത് ഇനിയൊരു അറിയിപ്പുണ്ടാകും വരെ മാറ്റിവച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ദേശീയ പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി എല്ലാ വർഷവും ജനുവരി 17 മുതലാണ് തുള്ളിമരുന്ന് വിതരണം നടക്കാറുള്ളത്. 2009ന് ശേഷം അതിതീവ്രമായ രീതിയിൽ പോളിയോ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി ലോക ആരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ല.