ന്യൂഡൽഹി: പൊതുവിപണിയിൽ നിന്ന് കേരളത്തിന് 2,261 കോടി രൂപ അധിക വായ്പയെടുക്കാൻ കേന്ദ്രധനമന്ത്രാലയത്തിൻറെ അനുമതി.
ധനവകുപ്പ് നിർദേശിച്ച ബിസിനസ് സൗഹൃദ പരിഷ്‌കാരങ്ങൾ വിജയകരമായി നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനമായി കേരളം മാറിയതോടെയാണിത്. ആന്ധ്രാപ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. എട്ടു സംസ്ഥാനങ്ങൾക്കുമായി ആകെ 23149 കോടി അധിക വായ്പയെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയത്.