puls-poliyo-drops

ന്യൂഡൽഹി: പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഈ മാസം 31ന് നടക്കും. ദേശീയ ഇമ്യൂണൈസേഷൻ പരിപാടിക്ക് 30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം നിർവഹിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് വാക്‌സിൻ വിതരണം നടക്കുന്നതിനാൽ സാധാരണ എല്ലാ വർഷവും ജനുവരി 17 മുതൽ നടത്താറുള്ള പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവയ്ക്കുകയായിരുന്നു.