covid-19

ന്യൂഡൽഹി: ബ്രിട്ടനിൽ നിന്നുള്ള ജനിതകമാറ്റം വന്ന കൊവിഡ് ഏഴ് പേർക്ക് രാജ്യത്ത് കൂടി ബാധിച്ചു. ആകെ കേസുകൾ 109 ആയി ഉയർന്നു.
അതേസമയം രാജ്യത്ത് തുടർച്ചയായ ഒരാഴ്ചയായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 20,000ത്തിൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 16946 പേർക്ക് മാത്രമാണ് രോഗബാധ. 17652 പേർ രോഗമുക്തരായി.
194 പേർ മരിച്ചു. തുടർച്ചയായ 20 ദിവസമായി പ്രതിദിന മരണം 300ൽ താഴെയാണ്.
25 സംസ്ഥാനങ്ങളിൽ 5000ത്തിൽ താഴെയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം. മഹാരാഷ്ട്രയിലും കേരളത്തിലും മാത്രമാണ് ആക്ടീവ് കേസുകൾ അരലക്ഷത്തിന് മുകളിലുള്ളത്
രോഗമുക്തി നിരക്ക് 96.52 ശതമാനം.