ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ജനുവരി 29 മുതൽ ഏപ്രിൽ എട്ടുവരെ രണ്ടു ഘട്ടങ്ങളായി നടക്കും. 35 ദിവസമാണ് സഭ സമ്മേളിക്കുക. 29ന് രാവിലെ 11ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 15ന് ആദ്യ സെഷൻ അവസാനിക്കും. വീണ്ടും മാർച്ച് എട്ടിന് ചേരും. ഏപ്രിൽ എട്ടിന് സമാപിക്കും.