ന്യൂഡൽഹി: വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പരിശോധിക്കാൻ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം തീരുമാനിച്ചു. നയത്തെ പറ്റി ജനങ്ങൾക്ക് ആശങ്ക ഉയർന്നതിനാലാണിത്.
ലോകത്ത് ഏറ്റവും കൂടുതൽ വാട്സ് ആപ്പ് ഉപയോക്താക്കൾ ഇന്ത്യയിലാണ് - 40 കോടിയിലേറെ. വാട്സ് ആപ്പിന്റെ സ്വകാര്യതാ നയം നിയമം ലംഘിക്കുന്നുണ്ടോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. വരും ദിവസങ്ങളിൽ വാട്സ് ആപ്പിനോട് കേന്ദ്രം തേടിയേക്കും.
സ്വകാര്യതാ നയം മാറ്റുന്ന വിവരം കഴിഞ്ഞയാഴ്ച വാട്സ് ആപ്പ് പരസ്യത്തിലൂടെ അറിയിച്ചിരുന്നു. ഫെബ്രുവരി 8നകം നയം അംഗീകരിക്കണമെന്നും ഇല്ലെങ്കിൽ സേവനം ഉപയോഗിക്കാനാവില്ലെന്നും അറിയിച്ചിരുന്നു. ഫേസ്ബുക്കിന് വിവരങ്ങൾ കൈമാറാനുള്ള വാട്സ് ആപ്പിന്റെ തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.അതേസമയം, വാട്സ് ആപ്പിന്റെ പുതിയ നയം സ്വകാര്യയ്ക്ക് എതിരാണെന്നും ഇത് നടപ്പിലാക്കുന്നതിൽ നിന്ന് വാട്സ് ആപ്പിനെ വിലക്കണമെന്നും കാട്ടി അഭിഭാഷക ചൈതന്യ റോഹില ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.