ന്യൂഡൽഹി: മെഡിക്കൽ പി.ജി നീറ്റ് പരീക്ഷ ഏപ്രിൽ 18ന് ഓൺലൈൻ വഴി നടത്തും. ഈ വർഷം ജൂൺ 30ന് മുൻപ് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മാത്രമേ എം.എസ്, എം.ഡി, പി.ജി ഡിപ്ലോമ എന്നീ ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഈ പരീക്ഷ എഴുതാനാകൂ. കഴിഞ്ഞവർഷം 1,60888 പേരാണ് എഴുതിയത്.
ഇന്റർവ്യൂ ഗസ്റ്റ് ലക്ചറർ
തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 18ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2414112.