ന്യൂഡൽഹി: കർഷക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി കർഷക അവകാശദിനം ആചരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ രാജ്ഭവനുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിൽ
ലെഫ്.ഗവർണർ അനിൽബൈജാലിന്റെ ഓഫീസിന് മുന്നിലേക്ക് നടന്ന റാലിക്ക്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
കർഷകരെ സഹായിക്കാനല്ല, ഇല്ലാതാക്കാനാണ് കാർഷിക നിയമങ്ങളെന്ന് രാഹുൽഗാന്ധി പറഞ്ഞു. കേന്ദ്രത്തിൽ കോർപറേറ്റുകളുടെ റിമോട്ട് കൺട്രോൾ ഭരണമാണ് നടക്കുന്നത്. നിയമം പിൻവലിക്കാതെ കോൺഗ്രസ് സമരം അവസാനിപ്പിക്കില്ല. ബി.ജെ.പി സർക്കാരിന് കാർഷിക നിയമം പിൻവലിക്കേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.