ന്യൂഡൽഹി: പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് 20 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിൻ ബ്രസീലിലേക്ക് കയറ്റി അയയ്ക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വാക്‌സിൻ കയറ്റി അയയ്ക്കാനാണ് ലക്ഷ്യമിടുന്നത്. മുംബയ് വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനം വഴിയാണ് കയറ്റുമതി. ഇന്ത്യയിലെ വാക്‌സിൻ കുത്തിവയ്പിനെ ബാധിക്കാത്ത നിലയിൽ
കൊവിഷീൽഡ് വാക്‌സിൻ കയറ്റുമതിക്ക് ബ്രസീലിയൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചിരുന്നു.