ന്യൂഡൽഹി: വാട്‌സാപ്പിന്റെ പുതുക്കിയ സ്വകാര്യതാ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ് ആണ് വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ് വാട്‌സാപ്പിന്റെ പുതിയ നയം.
വാട്‌സാപ്പ് പോലുള്ള വമ്പൻ കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.