ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഹരിയാന- രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലെ സമരകേന്ദ്രത്തിൽ കേരളത്തിലെ കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ശൃംഖല തീർത്തു. കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന കർഷകസമര ഐക്യ ദാർഢ്യ ശൃംഖലയുടെ ഭാഗമായാണ് കർഷകസംഘം ഇവിടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ കർഷകർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ.ബാലഗോപാൽ പ്രതിജ്ഞ ചൊല്ലി. അഖിലേന്ത്യാ വൈസ് പ്രസിഡന്റെ അമ്രാ റാം, കർഷകസംഘം അഖിലേന്ത്യാ ജോ.സെക്രട്ടറി കെ.കെ.രാഗേഷ് എം.പി, ഡോ. സഞ്ജയ് മാധവ്, രാജസ്ഥാൻ കിസാൻ സഭാ നേതാവ് പ്രേമാറാം കേരള കർഷക സംഘം സംഘം വൈസ് പ്രസിഡന്റ് പി.എം.ഷൗക്കത്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ.സി. മനോജ് എന്നിവർ കണ്ണികളായി.