narendra-modi

ന്യൂഡൽഹി: സ്റ്റാർട്ട് അപ്പുകളെ സഹായിക്കാൻ ആയിരം കോടിയുടെ സ്റ്റാർട്ട് അപ്പ് ഇന്ത്യ സീഡ് ഫണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. പുതിയ സ്റ്റാർട്ട് അപ്പുകൾക്ക് പ്രാരംഭ മൂലധനം ലഭ്യമാക്കാൻ ഈ ഫണ്ട് സഹായകമാകും.
പുതിയ സംരംഭകർക്ക് നൂതനമായ ആശയങ്ങൾ നടപ്പാക്കാനും സ്റ്റാർട്ട് അപ്പുകളുടെ വളർച്ചയ്ക്കും ഫണ്ട് സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാരംഭ് സ്റ്റാർട്ട് അപ്പ് ഇന്ത്യ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി 2016 ൽ സ്റ്റാർട്ട് അപ്പ് ഇന്ത്യയ്ക്ക് മോദി തുടക്കം കുറിച്ചതിന്റെ അഞ്ചാംവാർഷികമായിരുന്നു ഇന്നലെ.