ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി അൽ ഖ്വായിദ, ഖാലിസ്ഥാൻ ഭീകരരുടെ ചിത്രങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടു. അന്നേ ദിവസവും അടുത്തുള്ള ദിവസങ്ങളിലും തിരക്കേറിയ മാർക്കറ്റുകൾ അടക്കമുള്ളിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.