ന്യൂഡൽഹി: പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികളോട് ഹാജരാകാൻ പാർലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവും എം.പിയുമായ ശശിതരൂർ അദ്ധ്യക്ഷനായ വിവര സാങ്കേതികവിദ്യാ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുന്നിൽ 21ന് വൈകിട്ട് 4ന് ഹാജരാകാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രതിനിധികളും വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചേർന്ന് സാമൂഹിക മാദ്ധ്യമങ്ങളിലെ സ്ത്രീ സുരക്ഷ അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യും.