ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ ഇന്ന് യു.എ.ഇയിലെത്തും. യു.എ.ഇ സർക്കാരിലെ ഉന്നതവ്യക്തികളുമായും ഇന്ത്യൻ സമൂഹവുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യ- യു.എ.ഇ ഉഭയകക്ഷി വിഷയങ്ങളും അന്താരാഷ്ട്ര പ്രശ്‌നങ്ങളും ചർച്ചയാകും. യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ചർച്ചയിൽ ഊന്നൽ നൽകും.
21 ന് ഇന്ത്യയിലേക്ക് മടങ്ങും.