sc-of-india

ന്യൂഡൽഹി:വിർച്വൽ ഹിയറിംഗ് അവസാനിപ്പിച്ച് കോടതികളിൽ പഴയ രീതിയിലുള്ള വാദം ആരംഭിക്കണമെന്ന ഡൽഹി ഹൈക്കോടതി നി‌ർദേശത്തിനെതിരെ വനിതാ അഭിഭാഷകർ സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ഇപ്പോഴും കൊവിഡ് ഭീതി നിലനിൽക്കുന്നുണ്ടെന്നും തങ്ങളുടെയും മറ്റ് ജീവനക്കാരു‌ടെയും ആരോഗ്യവും ജീവിതവും അപകടത്തിലാക്കുന്നതാണ് നിർദ്ദേശമെന്നും അതിനാൽ വിർച്വൽ ഹിയറിംഗ് തുടരണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.