rafale

ന്യൂഡൽഹി: രാജ്പഥിൽ ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തറിയിച്ച് റാഫേൽ യുദ്ധവിമാനവും അണനിരക്കും. റാഫേൽ ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിൽ അണനിരക്കുന്നത്. ഒരു റാഫേൽ വിമാനമാണ് പ്രദർശന പ്രകടനത്തിലുണ്ടാകുക. ആകെ 42 വിമാനങ്ങളാണ് ഫ്ലൈ പാസ്റ്റിൽ പങ്കെടുക്കുന്നത്. ഇതിൽ 38 എണ്ണം ഇന്ത്യൻ വ്യോമസേനയുടെയും നാലെണ്ണം ആർമിയുടേതുമാണ്.

രക്ഷക്, രുദ്ര, സുദർശൻ, എകലവ്യ, ബ്രഹ്മാസ്ത്ര തുടങ്ങിയ ഫോർമേഷനുകളിലാണ് പ്രകടനം. ഇതിൽ ബ്രഹ്മാസ്ത്ര ഫോർമേഷനിലാണ് ഒരു റാഫേൽ യുദ്ധവിമാനം അണിനിരക്കുക.