nsu

ന്യൂഡൽഹി :ടി.വി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളിൽ പുറത്തുവന്ന വിഷയങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് നാഷനൽ സ്റ്റുഡന്റ്‌സ് യൂണിയൻ ദേശീയ സെക്രട്ടറി റോഷൻ ലാൽ ബിട്ടു മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ പരാതി നൽകി. ഇന്ത്യയിലെ ജനങ്ങളുടെ മുമ്പിൽ അർണബ് വഞ്ചകനാണെന്ന് പരാതിയിൽ പറയുന്നു.

'വാട്‌സാപ്പ് സംഭാഷണങ്ങൾ വെളിപ്പെടുത്തുന്നത് ബാലകോട്ട് ആക്രമണത്തെക്കുറിച്ച് അർണബിനെ രഹസ്യ സ്രോതസ്സിലൂടെ വിവരം ലഭിച്ചിരുന്നുവെന്നാണെന്ന്' പരാതിയിൽ പറയുന്നു. 'തന്റെ ടിവി ചാനലിന്റെ ടി.ആ.ർപി വർദ്ധിപ്പിക്കുന്നതിന് ഗോസ്വാമി രാജ്യരഹസ്യങ്ങളെ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനം രാജ്യത്തെ ജനങ്ങളോടുളള വിശ്വാസവഞ്ചനയാണെന്നും' എൻ.എസ്.യു. നൽകിയ പരാതിയിൽ പറയുന്നു. മഹാരാഷ്ട്ര പൊലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് റോഷൻ ലാൽ ബിട്ടു പറഞ്ഞു.

അതേസമയം, ത​ന്റെ​ ​വാ​ട്സാ​പ്പ് ​ചാ​റ്റു​ക​ൾ​ ​ചോ​ർ​ന്ന​തും​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​പ്ര​തി​പ​ക്ഷ​വും​ ​ത​നി​ക്കെ​തി​രെ​ ​തി​രി​ഞ്ഞ​തി​നും​ ​കാ​ര​ണം​ ​പാ​കി​സ്ഥാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​മ്രാ​ൻ​ഖാ​ന്റെ​ ​ഇ​ട​പെ​ട​ലാ​ണെ​ന്ന് ​അ​ർ​ണ​ബ് ​​ഇ​ന്ന​ലെ​ ​പു​റ​ത്തി​റ​ക്കി​യ​ ​വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ലൂടെ ആരോപിച്ചു.
'​ഹി​ന്ദു​ത്വ​'​ ​ഭ​ര​ണ​കൂ​ട​ത്തെ​യും​ ​ഇ​ന്ത്യ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലെ​ ​അ​തി​ന്റെ​ ​കൂ​ട്ടാ​ളി​ക​ളു​ടേ​യും​ ​അ​വി​ശു​ദ്ധ​ ​കൂ​ട്ടു​കെ​ട്ടാ​ണ്​​ ​ചാ​റ്റു​ക​ൾ​ ​ചോ​ർ​ന്ന​തോ​ടെ​ ​വെ​ളി​പ്പെ​ട്ട​ത്​​'​ ​എ​ന്നാ​യി​രു​ന്നു​ ​സം​ഭ​വ​ത്തി​ൽ​​​ ​പാ​കി​സ്ഥാ​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ൽ​ ​ഹൈ​പ്പ​ർ​-​നാ​ഷ​ണ​ലി​സ​ത്തെ​ ​ആ​ർ​‌.​എ​സ്‌.​എ​സ്-​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​ശ​ക്​​തി​പ്പെ​ടു​ത്തു​ന്നു​ ​എ​ന്ന​ ​ഞ​ങ്ങ​ളു​ടെ​ ​നി​ല​പാ​ട്​​ ​ഇ​ന്ത്യ​യി​ലെ​ ​സ​മീ​പ​കാ​ല​ ​ട്രാ​ൻ​സ്ക്രി​പ്റ്റ് ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ ​കൂ​ടു​ത​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു​ ​എ​ന്നും​ ​പാ​ക്​​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​ട്വീ​റ്റ്​​ ​ചെ​യ്​​തി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​അ​ർ​ണ​ബ് ​രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.