
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 13,788 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
145 പേർ കൂടി മരിച്ചു. ഏഴുമാസത്തിനും 23 ദിവസത്തിനും ശേഷമാണ് പ്രതിദിന മരണനിരക്ക് 150ൽ താഴെയാകുന്നതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 15 സംസ്ഥാനങ്ങളിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ചികിത്സയിലുള്ളത് 2,08,012 പേരാണ്.