ന്യൂഡൽഹി:ചെങ്കോട്ടയ്ക്ക് സമീപത്തു നിന്ന് ശേഖരിച്ച പക്ഷികളുടെ സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ചെങ്കോട്ടയിൽ റിപ്പബ്ളിക് ദിനംവരെ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ചെങ്കോട്ടയ്ക്ക് സമീപം ചത്ത നിലയിൽ കണ്ടെത്തിയ കാക്കകളുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്.റിപ്പബ്ളിക് പരേഡ് നടക്കുന്ന 26 വരെ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രവേശനമുണ്ടാകില്ല.