supreme-court

ന്യൂഡൽഹി :ഗ്രാറ്റുവിറ്റി പേമെന്റ് നിയമപ്രകാരം സർക്കാർ, എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ ഗ്രാറ്റുവിറ്റി ആരാണ് നൽകേണ്ടതെന്ന തർക്കം പരിശോധിക്കാമെന്ന് സുപ്രീംകോടതി. ഗ്രാറ്റുവിറ്റി പ്രശ്നത്തിൽ മദ്ധ്യപ്രദേശ്, ഛത്തീസ്ഖണ്ഡ് ഹൈക്കോടതികൾ പുറപ്പെടുവിച്ച ഉത്തരവുകളിലെ വൈരുദ്ധ്യം കണക്കിലെടുത്താണിത്.എയ്ഡഡ് സ്കൂൾ അദ്ധ്യാപകരെ നിയമിക്കുന്നത് സർക്കാരല്ലെന്നും, 1972ലെ ഗ്രാറ്റുവിറ്റി നിയമത്തിൽ സർക്കാരും ജീവനക്കാരും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മദ്ധ്യപ്രദേശ് ഹൈക്കോടതി നീരിക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സ്ഥാപനമാണ് ഗ്രാറ്റുവിറ്റി നൽകേണ്ടതെന്നായിരുന്നു മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ, എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ തൊഴിലുടമ സർക്കാരാണെന്നും, അതിനാൽ സർക്കാ‌ർ ഗ്രാറ്റുവിറ്റി നൽകണമെന്നും ഛത്തീസ്ഖണ്ഡ് ഹൈക്കോടതിയും ഉത്തരവിട്ടു.ഒരു നിയമത്തെക്കുറിച്ച് രണ്ട് നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.