supreme-court

ന്യൂഡൽഹി:യമുന നദിയിലെ മാലിന്യത്തിന്റെ തോത് കുറയ്ക്കുന്നത് സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് തേടി സുപ്രീംകോടതി. മലിനജലവും മാലിന്യങ്ങളും യമുനയിലേക്ക് തുറന്ന് വിട്ട് ഹരിയാന സർക്കാർ നദിയെ മലിനപ്പെടുത്തുന്നുവെന്ന ഡൽഹി ജലവകുപ്പിന്റെ ഹ‌ർജി പരിഗണിക്കവെയാണ്

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

യമുനയിലെ മാലിന്യത്തിന്റെ അളവിൽ കുറവ് വന്നിട്ടുണ്ടെന്ന് കേസിലെ അമിക്കസ് ക്യൂറിയായ മീനാക്ഷി അറോറ സുപ്രീംകോടതിയെ അറിയിച്ചു.