
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റ ജന്മദിനമായ ജനുവരി 23 എല്ലാ വർഷവും പരാക്രം ദിവസായി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. യുവാക്കളിൽ പോരാട്ടവീര്യവും ദേശസ്‌നേഹവും വർദ്ധിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. നേതാജിയുടെ 125ാം ജന്മദിനം ഈ വർഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. എന്നാൽ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നേതാജിയുടെ ജന്മദിനത്തെ വിപുലമായി ആഘോഷിക്കുന്നതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.