ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അദ്ധ്യക്ഷനായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതി എ.ഐ.സി.സി പ്രഖ്യാപിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ താരിഖ് അൻവർ,കെ.സി വേണുഗോപാൽ, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,
കെ.മുരളീധരൻ, വി.എം. സുധീരൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ എന്നിവരാണ് സമിതി അംഗങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേൽനോട്ടവും തന്ത്രങ്ങൾ രൂപീകരിക്കലുമാണ് സമിതിയുടെ ചുമതല.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ഹൈക്കമാൻഡും കേരള നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടിയെ നിയോഗിക്കാൻ ധാരണയായത്. ശുപാർശ കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി ഇന്നലെ അംഗീകരിക്കുകയായിരുന്നു.