k-muraleedharan

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി മത്സരിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി മാറിനിന്നതിനാലാണ് തനിക്ക് വടകരയിൽ മത്സരിക്കേണ്ടിവന്നതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. മുല്ലപ്പള്ളി ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പും കോൺഗ്രസിന്റെ തോൽവിയും ഒഴിവാക്കാമായിരുന്നുവെന്നും മുരളി മാദ്ധ്യമങ്ങളോട് പറഞ്ഞു.