parliment

ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള അറിയിച്ചു. ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടായിരിക്കും. എം.പിമാരുടെ ഇരിപ്പിടം മാനദണ്ഡങ്ങൾ പാലിച്ചാണ് ഒരുക്കുക. എം.പിമാർക്ക് ജനുവരി 27നും 28നും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തും. പരമാവധി വേഗത്തിൽ പരിശോധനാഫലം ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.ജനുവരി 29 മുതൽ ഫെബ്രുവരി 15 വരെയും മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ടുവരെയും രണ്ട് സെക്‌ഷനുകളായാണ് പാർലമെന്റ് സമ്മേളിക്കുക. രാജ്യസഭ രാവിലെ 9 മുതൽ 2 വരെയും ലോക്‌സഭ നാല് മുതൽ 9 വരെയുമാണ് ചേരുക. ആദ്യ സെക്‌ഷനിൽ 12 ദിവസം രണ്ടാമത്തെ സെക്‌ഷനിൽ 21 ദിവസുമാണ് ലോക്സഭ സമ്മേളിക്കുകയെന്നും സ്പീക്കർ അറിയിച്ചു.