ന്യൂഡൽഹി: മൈനസ് ഡ്രിഗി താപനിലയിൽ സൂക്ഷിച്ചതിനെ തുടർന്ന് അസാമിൽ ആയിരം ഡോസ് കൊവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായി. സംസ്ഥാന സർക്കാരിന് കീഴിലുള്ള സിൽച്ചർ മെഡിക്കൽ കോളേജിലാണ് സംഭവം. രണ്ടു മുതൽ എട്ടു ഡിഗ്രിവരെയാണ് കൊവിഷീൽഡ് വാക്സിൻ സൂക്ഷിക്കേണ്ടത്. മൈനസ് ഡ്രിഗ്രി താപനിലയിലായതോടെ വാക്സിനുകൾ തണുത്ത് ഉറഞ്ഞുപോയി. 16ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അസാം സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം വാക്സിൻ സൂക്ഷിച്ച ഐസ്-ലൈൻഡ് റഫ്രിജറേറ്റിന്റെ സാങ്കേതിക തകരാറാണ് പ്രശ്നമായതെന്നാണ് അധികൃതരുടെ വിശദീകരണം. ആരോഗ്യ വകുപ്പിലെ ഉന്നത സംഘം സിൽച്ചർ മെഡിക്കൽ കോളേജ് സന്ദർശിച്ചു.