ന്യൂഡൽഹി: ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളിലേക്ക് സൗജന്യമായി വാക്സിൻ കയറ്റി അയക്കുന്ന വാക്സിൻ മൈത്രിക്ക് തുടക്കമായി. ഇന്ത്യ അയച്ച ആദ്യ ബാച്ച് കൊവിഷീൽഡ് വാക്സിനുകൾ ഇന്നലെ മാലിദ്വീപിലും ഭൂട്ടാനിലും എത്തി.
ഒരു ലക്ഷം ഡോസുകളാണ് മാലിദ്വീപിലെത്തിയത്. 1,50,000 ഡോസാണ് ഭൂട്ടാന് നൽകിയത്. ഇരുരാജ്യങ്ങളും ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു.
പത്തുലക്ഷം ഡോസ് വാക്സിൻ ഇന്ന് നേപ്പാളിലെത്തും. ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷൽസ് എന്നീ രാജ്യങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. അനുമതികൾ ലഭിക്കുന്നതിന് പിന്നാലെ ശ്രീലങ്ക, അഫ്ഗാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്സിൻ എത്തിക്കും.