howra

ന്യൂഡൽഹി: ഹൗറ-കൽക്ക മെയിലിനെ നേതാജി എക്‌സ്‌പ്രസായി പുനർനാമകരണം ചെയ്യാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായാണ് നടപടി. റെയിൽവേയുടെ കീഴിലുള്ള ഏറ്റവും പഴക്കം ചെന്ന ട്രെയിനാണ് ഹൗറ-കൽക്ക മെയിൽ. 1941ൽ കൽക്കത്തയിലെ വിട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ട നേതാജി ജാർഖണ്ഡിലെ ഗോമോയിൽ നിന്ന് ഈ ട്രെയിനിൽ കയറിയതായാണ് കരുതപ്പെടുന്നത്. പശ്ചിമ ബംഗാളിലെ ഹൗറ മുതൽ ഹരിയാനയിലെ കൽക്ക വരെയാണ് സർവീസ്.