ന്യൂഡൽഹി: ജനങ്ങൾക്ക് നീതി ഉറപ്പാക്കാനും യഥാസമയം ഹർജികളും അപ്പീലുകളും ഫയൽ ചെയ്യാൻ സഹായമൊരുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി നാലംഗ സമിതിയ്ക്ക് രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലം സെക്രട്ടറി, ദേശീയ ഇൻഫർമാറ്റിക്സ് സെന്റർ ഡയറക്ടർ ജനറൽ, സുപ്രീംകോടതിയിലെ ഇ - കമ്മിറ്റി അംഗം, എൻ.എ.എൽ.എസ്.എ മെമ്പർ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സമിതി. ഹർജികൾ സമർപ്പിക്കാൻ കഴിയാതെ വരികയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.