ന്യൂഡൽഹി: ഡൽഹി - ഹരിയാന അതിർത്തിയായ തിക്രിയിലെ സമരകേന്ദ്രത്തിൽ കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ മരിച്ചു. ഹരിയാന റോത്തക്ക് സ്വഗേശി ജയ് ഭഗവൻ റാണ (42) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
ചൊവ്വാഴ്ചയാണ് സൾഫസ് ടാബ്ലറ്റ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. കേന്ദ്രസർക്കാരിനെ വിമർശിച്ചുള്ള ആത്മഹത്യാകുറിപ്പ് കണ്ടെത്തി.
കഴിഞ്ഞമാസം ത്രികി സമരകേന്ദ്രത്തിന് സമീപത്ത് വിഷം കഴിച്ച് ഒരു അഭിഭാഷകൻ ആത്മഹത്യ ചെയ്തിരുന്നു. നേരത്തെ
സിംഘു സമരകേന്ദ്രത്തിൽ സിഖ് പുരോഹിതനും സ്വയം വെടിയുതിർത്തിരുന്നു. കർഷക സമരത്തിനിടെ തണുപ്പിലും മറ്റുമായി ഇതുവരെ 130ലേറെ കർഷകർ മരിച്ചതായാണ് കണക്ക്.