ന്യൂഡൽഹി :ഡൽഹി കലാപ കേസുകളിൽ തന്നോട് നിയമസഭാ പാനലിന് മുന്നിൽ ഹാജരാകൻ ആവശ്യപ്പെടാൻ ഡൽഹി നിയമസഭയ്ക്ക് അധികാരമില്ലെന്ന് ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹൻ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. കലാപ സമയത്ത് തലസ്ഥാനത്തെ സ്ഥിതി കൂടുതൽ വഷളാവാൻ ഫേസ്ബുക്ക് അനുവദിച്ചെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് അജിത് മോഹനോട് ഹാജരാകാൻ നിർദേശിച്ചത്. രണ്ട് സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനാൽ ഡൽഹി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി ആവശ്യപ്പെട്ട വിശദീകരണത്തിലാണ് കേന്ദ്ര സർക്കാരിന് മാത്രമാണ് നോട്ടീസ് അയക്കാൻ നിയമമുള്ളതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയത്.കേസ് 27ലേക്ക് മാറ്റി.