photo

ന്യൂഡൽഹി : കൊവിഡ് കാരണം കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷ എഴുതാനാകാത്ത ഉദ്യോഗാർത്ഥികൾക്ക് ഇനി ഒരവസരം കൂടി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ.

കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം അപേക്ഷിച്ച പലർക്കും എഴുതാനായില്ലെന്നും, ഇതിൽ ഭൂരിഭാഗം വിദ്യാർത്ഥികളുടെയും അവസാനത്തെ അവസരമായിരുന്നുവെന്നുമുള്ള ഹർജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അവസരം നഷ്ടമായവർക്ക് ഇനിയൊരു ഊഴം കൂടി നൽകാനാകില്ലെന്ന് കേന്ദ്രം അറിയിച്ചതായി അഡീ. സോളിസിറ്റർ ജനറൽ എസ്.വി.രാജു അറിയിച്ചു. . കേസ് 25ന് വീണ്ടും പരിഗണിക്കും.

പ്ല​സ്ടു​ത​ല​ ​പൊ​തു​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​;​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​തു​ട​ങ്ങി


തി​രു​വ​ന​ന്ത​പു​രം​:​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ ​പ്ല​സ്ടു​ത​ല​ ​പൊ​തു​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​യു​ടെ​ ​വി​ശ​ദ​മാ​യ​ ​സി​ല​ബ​സും​ ​പ​രീ​ക്ഷ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ ​ത​സ്തി​ക​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ളും​ ​പി.​എ​സ്.​സി​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഫെ​ബ്രു​വ​രി​ 9​ ​വ​രെ​ ​പ​രീ​ക്ഷ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ൽ​കാം​ .​ ​ഒ​ന്നി​ല​ധി​കം​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ളേെ​ ​ഓ​രോ​ന്നി​നും​ ​പ്ര​ത്യേ​കം​ ​ക​ൺ​ഫ​ർ​മേ​ഷ​നും​ ​ചോ​ദ്യ​പേ​പ്പ​ർ​ ​മാ​ദ്ധ്യ​മം​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​വും​ ​ന​ൽ​ക​ണം.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​പ​ഠ​ന​ ​വ​കു​പ്പു​ക​ൾ​ക്ക്30​ ​വ​രെ​ ​അ​വ​ധി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ​ ​പോ​സ്​​റ്റ് ​ഗ്രാ​ജു​വേ​​​റ്റ്,​ ​എം.​ഫി​ൽ​ ​ക്ലാ​സു​ക​ൾ​ക്ക് 30​ ​വ​രെ​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഈ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ​വ​കു​പ്പ് ​മേ​ധാ​വി​ക​ൾ​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​ഗ​വേ​ഷ​ക​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റു​ക​ളി​ൽ​ ​ഹാ​ജ​രാ​ക​ണം.