renjan

ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജൻ ഗൊഗോയിക്ക് ഇസഡ് പ്ലസ് വി.ഐ.പി സുരക്ഷ നൽകി കേന്ദ്ര സർക്കാർ. 8 -12 സി.ആർ.പി.എഫ്. കമാൻഡോകൾ യാത്രകളിലടക്കം അദ്ദേഹത്തോടൊപ്പം എപ്പോഴുമുണ്ടാകും. അദ്ദേഹത്തിന്റെ വസതിക്കും ഓഫീസിനും പ്രത്യേക സുരക്ഷയും നൽകും.

സി.ആർ.പി.എഫ് സുരക്ഷയൊരുക്കുന്ന 63ാമത്തെ വ്യക്തിയാണ് ഗെഗോയി.