ന്യൂഡൽഹി : എഷ്യാഡ് സർക്കസിന്റെ ഉടമസ്ഥതയിലുള്ള ഹിപ്പോപൊട്ടാമസ് പ്രതികൂല സാഹചര്യത്തിൽ കഴിയുന്നുവെന്ന പരാതിയിൽ മൃഗത്തെ പിടിച്ചെടുത്ത് ഡൽഹി മൃഗശാലയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം. ഡൽഹി സോസൈറ്റി ഫോർ ദ പ്രിവൻഷൻ ഒഫ് ക്രൂവാലിറ്റി ടു അനിമൽ സംഘടനയുടെ പരാതിയിലാണ് ഹൈക്കോടതി ഇടപെടൽ. സർക്കസ് ഉടമ റൈഷുദ്ദീന് വാറന്റും പുറപ്പെടുവിച്ചു.