ന്യൂഡൽഹി: കടുത്ത തണുപ്പിനെ അതിജീവിച്ച് കർഷക സമരം തുടരുന്നതിടെ ഒരു കർഷകൻ കൂടി ഡൽഹി അതിർത്തിയിലെ സമരകേന്ദ്രത്തിൽ മരിച്ചു. പഞ്ചാബിലെ മൻസയിൽ നിന്നുള്ള ഹർവീന്ദർ സിംഗാണ് (48) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നാണ് പ്രാഥമിക നിഗമനം. ഡൽഹി - ഹരിയാന അതിർത്തിയായ തിക്രിയിലെ സമരകേന്ദ്രത്തിലാണ് സംഭവം. സമരം പിന്നിട്ട് രണ്ട് മാസം പിന്നിടവെ 130ലേറെ കർഷകരാണ് കടുത്ത ശൈത്യമുൾപ്പെടെയുള്ള കാരണങ്ങളാൽ മരിച്ചത്. അഞ്ചു പേർ സ്വയം ജീവനൊടുക്കി.