ന്യൂഡൽഹി: റിപ്പബ്ലിക് പരേഡിലെ ടാബ്ലോയിഡ് പ്രദർശനത്തിൽ അയോദ്ധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയുമായി ഉത്തർപ്രദേശ് സർക്കാർ. ലഡാക്കിലെ ടാബ്ലോയിഡാണ് പരേഡിൽ ആദ്യ സ്ഥാനത്ത്. ലേയിലെ തിക്‌സെ മൊണാസ്ട്രിയുടെ മാതൃകയാണിത്. ആദ്യമായാണ് ലഡാക്ക് ടാബ്ലോയ്ഡ് പരേഡിൽ പ്രഥമസ്ഥാനത്ത് അണിനിരക്കുന്നത്. ഒമ്പതാമെത്ത സിക്ക് ഗുരു ശ്രീ ഗുരു തേഹ് ബഹദൂറിന്റെ ത്യാഗവുമായി ബന്ധപ്പെട്ടതാണ് പഞ്ചാബിന്റെ ടാബ്ലോയിഡ്. കേദാർനാഥിന്റെ മാതൃകയാണ് ഉത്തരാഖണ്ഡ് അവതരിപ്പിക്കുന്നത്. കർണാടകയ്ക്കും ആന്ധ്രപ്രദേശിനും മദ്ധ്യേ പതിനഞ്ചാമതായാണ് കേരളം റിഹേഴ്‌സലിൽ പങ്കെടുത്തത്. കയറാണ് കേരളത്തിന്റെ തീം. സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്ളോട്ടുകളും കേന്ദ്ര സർക്കാറിലെ വിവിധ മന്ത്രാലയങ്ങളുടെയും, വകുപ്പുകളുടെയും, സേനാ വിഭാഗങ്ങളുടെയും 12 ഫ്ളോട്ടുകളുമാണ് മത്സര വിഭാഗത്തിൽ പങ്കെടുക്കുന്നത്. ഡി.ആർ.ഡി.ഒ, നേവി എന്നിവയുടെ രണ്ടുവീതം ഉൾപ്പെടെ 32 ടാബ്ലോകളാണ് പരേഡിന്റെ ഭാഗമാകുന്നത്. മാസ്ക് അണിഞ്ഞ് സൈന്യം പരേഡിൽ
പങ്കെടുക്കുന്നതും ഇത്തവണത്തെ കൗതുകമാണ്.