ന്യൂഡൽഹി : ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ യു.പി.ഐ പ്ലാറ്റ്ഫോമുകളിൽ അപ്ഡേഷൻ നടക്കുന്നതിനാൽ ഇടപാടുകൾക്ക് അടുത്ത ഏതാനും ദിവസങ്ങളിൽ തടസം നേരിട്ടേക്കാമെന്ന് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ അറിയിച്ചു. പുലർച്ചെ 1 മണിക്കും 3 മണിക്കും ഇടയിലുള്ള യു.പി.ഐ. പണമിടപാടുകൾ പൂർണമായും തടസപ്പെട്ടേക്കാം.