ന്യൂഡൽഹി :സി.ബി.എസ്.സി. സ്കൂളുകൾക്ക് അംഗീകാരം നൽകുന്ന പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാർച്ച് 1 മുതൽ പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നതെന്ന് സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാദി അറിയിച്ചു. 2006 മുതൽ ഓൺലൈനായാണ് സി.ബി.എസ്.സി സ്കൂളുകൾക്ക് അംഗീകാരം നൽകുന്നത്. എന്നാൽ അവസാനഘട്ടങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടലുണ്ടായിരുന്നു. ഇനി മുതൽ അതുണ്ടാകില്ല. ഇതു സംബന്ധിച്ച മാർഗരേഖ പുറത്തിറക്കും.