modi

ന്യൂഡൽഹി : ദേശീയ ബാലികാ ദിനത്തിൽ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

''ദേശീയ ബാലികാ ദിനത്തിൽ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച രാജ്യത്തെ പെൺകുട്ടികളെ അഭിവാദ്യം ചെയ്യുന്നു. പെൺകുട്ടികളുടെ ശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. രാജ്യത്ത് പെൺകുട്ടികൾ അന്തസ്സോടെയാണ് ജീവിക്കുന്നതെന്ന് ഒരോരുത്തരും ഉറപ്പുവരുത്തണം. പെൺകുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവർക്കും അഭിനന്ദനം". അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 2008 ലാണ് ജനുവരി 24 ദേശീയ ബാലികാ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ പെൺകുട്ടികളെ ബഹുമാനിക്കുകയും ആദരിക്കുകയുമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്.